Friday, 7 September 2012

ശീലങ്ങളെ ഉണ്ടാക്കാന്‍ പഠിക്കുക, ശീലങ്ങള്‍ നമ്മെ കീഴടക്കുന്നതിന്‌ മുമ്പ്‌

പൂര്‍ണ ആരോഗ്യവാനും നിരന്തര പ്രവര്‍ത്തകനുമായ ഒരാളുടെ കാര്യം പറയാം. അയാള്‍ എന്നും രാത്രി ഒരു പൂവന്‍ പഴവും ഒരു ഗ്ലാസ്‌ ചുടുവെള്ളവും മാത്രമേ കഴിക്കുന്നുള്ളൂ. മറ്റുള്ളവര്‍ വയറ്‌ നിറയെ തിന്നാന്‍ പണിപെടുമ്പോള്‍ അയാള്‍ക്കു അതു മതിയാകുന്നു. ചിലര്‍ക്കു അത്‌ ആലോചിക്കാന്‍ പോലുമാവില്ലല്ലോ. 
സര്‍ക്കസ്‌ കൂടാരങ്ങളില്‍ വലിച്ചു കെട്ടിയ നേര്‍ത്ത കമ്പിയ്‌ക്കു മുകളില്‍ 15 മീറ്ററോളം ശാന്തമായി നടന്നു പോകുന്നു 15 കാരന്‍. കാഴ്‌ചക്കാരില്‍ വിസ്‌മയവും കൗതുകവും പടര്‍ത്തിയ ഈ കാഴ്‌ച സാധാരണക്കാര്‍ക്കു ചിന്തിക്കാന്‍ പോലുമാവില്ല. ഒരു നേര്‍ത്ത പാലം കടക്കുമ്പോള്‍ പോലും മുട്ടുവിറക്കുന്നവരാണ്‌ നമ്മില്‍ പലരും. 
പുലര്‍ച്ചെ 4 മണിക്കു തന്നെ എന്നും എഴുന്നേറ്റ്‌ കുളിച്ച്‌ പുറത്തിറങ്ങി നടന്ന്‌ പ്രാര്‍ത്ഥന നിര്‍വഹിച്ചു ആദ്യത്തെ മൂന്ന്‌ മണിക്കൂറിനുള്ളില്‍ ഒരു ദിവസത്തിന്റെ പകുതി ഭാഗങ്ങള്‍ നിര്‍വഹിക്കുന്നു. ചില മിടുക്കന്മാരുണ്ട്‌. ഏഴുമണിവരെ കിടന്നുറങ്ങി ശീലിച്ചവര്‍ക്കു ഇത്‌ ചിന്തിക്കാന്‍ പോലും സാധിക്കില്ല. 
എങ്ങനെയാണ്‌ ആളുകള്‍ക്കു ഇങ്ങനെയൊക്കെ സാധിക്കുന്നത്‌? 
സംശയമില്ല, നിരന്തരമായ പരിശീലനം വഴിയുണ്ടാക്കിയെടുക്കുന്നു. ശീലങ്ങള്‍ തന്നെ എന്തും ഒരു ശീലമായി മാറ്റുമ്പോള്‍ അത്‌ ആസ്വദിക്കാന്‍ സാധിക്കുന്നു. യാതൊരു മടിയുമില്ലാതെ അത്‌ നിര്‍വഹിക്കാന്‍ കഴിയുന്നു. മറ്റുള്ളവര്‍ക്കു അത്ഭുതകരമായ രീതിയില്‍ തന്നെ. 
എന്നാല്‍ ഇത്തരം ശീലങ്ങള്‍ നമുക്കു ഗുണകരമല്ലാത്ത രീതിയില്‍ ആയാലോ. പഠനവും പ്രവര്‍ത്തനവും അവതാളത്തിലായി. നിന്ന നില്‍പില്‍ നിന്നും ഒട്ടും അനങ്ങാത്ത ഒരു തരം നിഷ്‌ക്രിയത്വം. മടി, അലസത എന്നൊക്കെ നാം വിളിക്കുന്നത്‌ പണിയെടുക്കാതിരുന്ന ശീലത്തെയാണ്‌. അല്ലെങ്കില്‍ പണിപെട്ടെന്നൊന്നും തുടങ്ങാതിരിക്കുന്ന മനോഭാവത്തെ. 
ചിലര്‍ക്കു രാവിലെ 7 മണിവരെ ഉറങ്ങണം. ചിലര്‍ക്കു രാത്രി വൈകി യാതൊന്നും പഠിക്കാനാവില്ല. മറ്റു ചിലര്‍ക്കു പുസ്‌തകം മുന്നില്‍ വെക്കുമ്പോള്‍ എഴുന്നേറ്റു നടക്കാന്‍ തോന്നും. ചിലയാളുകള്‍ ടി.വി.റൂമില്‍ തന്നെ ഇരുന്നു പഠിക്കണം. ചിലര്‍ക്കു കിടന്നു പഠിക്കണം. 
നോക്കൂ... എന്തെല്ലാം ശീലങ്ങളാണ്‌ നമ്മെ വരിഞ്ഞു മുറുക്കികൊണ്ടിരിക്കുന്നത്‌. 
ഒരേ കാര്യം ഒന്നിലേറെ തവണ ആവര്‍ത്തിച്ചു ചെയ്യുമ്പോള്‍ അതു നമുക്കു ഒരുതരം അനുഭവമായി മാറുന്നു. അത്തരം ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ അതു ശീലമായി മാറുന്നു. ശീലമായിക്കഴിഞ്ഞ ഒരു കാര്യം ശീലമല്ലാതാക്കി മാറ്റുക അത്ര എളുപ്പമല്ല. കാരണം മനസ്സില്‍ അതു ചെയ്യാനുള്ള എന്തോ ഒരു പ്രേരണ വരിഞ്ഞു മുറുകിക്കിടക്കുന്നുണ്ട്‌. മനസ്സ്‌ ചലിക്കാതിരിക്കുമ്പോള്‍ ശരീരം തീരെ ചലിക്കാതിരിക്കുകയും ചെയ്യുന്നു. 
ഒരു കഥ പറയാം. സര്‍ക്കസ്‌ കൂടാരത്തിലെ ഒരു ആന അതിന്റെ പാപ്പാന്‍ എപ്പോഴും അതിനെ ഒരു കുന്തം ഭൂമിയിലേക്കു ആഞ്ഞു തറച്ചു അതില്‍ കെട്ടിയിടുമായിരുന്നു. ഒരു ദിവസം പാപ്പാന്‍ പുറത്തുപോകുമ്പോള്‍ ആനയെ അതെ സ്ഥാനത്ത്‌ കൊണ്ടുവന്നു നിര്‍ത്തി. കുന്തം ഭൂമിയില്‍ തറച്ചു അതില്‍ കെട്ടിയിടുന്നതിന്‌ പകരം, ധൃതിയില്‍, ഒരു വടി അവിടെ ചാരി വെച്ച്‌ പാപ്പാന്‍ പുറത്തിറങ്ങി. ആന തന്നെ തളച്ചിട്ടുവെന്ന ശീലത്തില്‍ അവിടെ അനങ്ങാതെ നില്‍ക്കാന്‍ തുടങ്ങി. 
പെട്ടെന്ന്‌ സര്‍ക്കസ്‌ കൂടാരത്തിന്‌ തീ പിടിച്ചു. മൃഗങ്ങളും മനുഷ്യരും പുറത്തേക്കു ഓടി രക്ഷപ്പെടുന്നു. ആന മാത്രം അനങ്ങിയില്ല. കാരണം, അതു ഉറച്ചു വിശ്വസിക്കുകയാണ്‌ എന്ന തളച്ചിട്ടിരിക്കുന്നുവെന്ന്‌. ശീലത്തിന്‌ അടിമപ്പെട്ടതിന്റെ ദുര്‍ഗതി... ഒന്നു ചലിക്കാന്‍ പോലും മെനക്കെടാതെ പാവം ആന വെന്തു മരിക്കുന്നു. 
ശീലങ്ങള്‍ക്കു അടിമയായി വെറുതെ വിജയം കൈവെടിയുന്നതിനു പകരം ഒന്നു ചലിച്ചു നോക്കുകയാണ്‌ വേണ്ടത്‌. ശരീരം വേണ്ടെന്നു പറയുന്നതിനെ വേണമെന്നു പറഞ്ഞു ചലിപ്പിക്കാനുള്ള ഒരു മനസ്സ്‌ നമുക്കു കൂടെയുണ്ടാവണം. അല്ലെങ്കില്‍ ശീലങ്ങള്‍ നമ്മെ കീഴ്‌പ്പെടുത്തും. നമുക്ക്‌ വേണ്ട ശീലങ്ങളെ സ്വയം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാതെ വരും. 
നിങ്ങള്‍ക്കു 4 മണിക്കു എഴുന്നേറ്റ്‌ പഠനത്തില്‍ മുറുകണമെന്നുണ്ടോ. അതിന്‌ തീരുമാനമെടുക്കുക. ഓരോ ദിവസവും 5 മിനുട്ട്‌ വീതം നേരത്തെ എഴുന്നേറ്റ്‌ സമയം ക്രമീകരിക്കുക. ഇപ്പോള്‍ 6 മണിക്കു എഴുന്നേല്‍ക്കുന്നയാള്‍ 1 മാസത്തിനകം 4 മണിയിലെത്തിച്ചേര്‍ന്നിരിക്കും. 
നല്ല ശീലങ്ങള്‍ക്കു നല്ല കൂട്ടുകെട്ടുണ്ടാവണം. നല്ല ശീലമില്ലാത്ത കൂട്ടുകാര്‍ നമ്മെ എളുപ്പം അലസരാക്കും. നമ്മുടെ ലക്ഷ്യം അതോടെ അകന്നു പോകും. ഉള്ളിലെ ഊര്‍ജ്ജം ചോര്‍ന്ന്‌ നാം നമ്മോടു തന്നെ പരാതി പറയന്നുവരാകും എത്ര പെട്ടെന്നായിരിക്കും അവര്‍ നമ്മുടെ ശീലങ്ങളെ മാറ്റിയെടുക്കുന്നത്‌? 
ഓരോരുത്തരെങ്കിലും ഓരോ തരം എനര്‍ജിയുണ്ട്‌. നല്ല ശീലക്കാരുടെ കൂടെ ജീവിക്കുമ്പോള്‍ നാം നല്ല എനര്‍ജി (പോസിറ്റീവ്‌ എനര്‍ജി) സ്വീകരിക്കുകയും തിരിച്ചു കൊടുക്കുകയും ചെയ്യുന്നു. അല്ലാത്ത പക്ഷം നാം നഗറ്റീവ്‌ എനര്‍ജിയുടെ അടിമകളായിത്തീരുന്നു. ഉള്‍ക്കരുത്തില്ലാത്തവരായിത്തീരാന്‍ വേറെ പണിയൊന്നും ചെയ്യേണ്ടതില്ല. അനാവശ്യ ശീലങ്ങളുടെ അടി

No comments:

Post a Comment