Wednesday, 16 July 2014

വിദ്യാര്‍ഥിത്വം; വെളിച്ചം കെടുത്താതിരിക്കുക

കേരളത്തില്‍ മധ്യവേനലവധി കഴിഞ്ഞ്‌ സ്‌കൂളുകള്‍ വീണ്ടും സജീവമായിരിക്കുന്നു. സാധാരണ പോലെ മഴയും കാറ്റും അസ്വസ്ഥകളും കാലാവസ്ഥക്ക്‌ മാത്രമല്ല. രക്ഷിതാക്കളുടെ മനസ്സിലുമുണ്ട്‌ ഇവയൊക്കെ. മക്കളുടെ പഠനം, സ്വഭാവരൂപീകണം, വ്യക്തിത്വം, ഭാവി തുടങ്ങിയവ രൂപപ്പെട്ടുവരുന്നത്‌ ക്ലാസ്സ്‌ മുറികളിലാണ്‌. വിദ്യാഭ്യാസം ഔപചാരികമായ പ്രവര്‍ത്തനം എന്ന നിലയില്‍ ഉപകാരപ്രദമായിരിക്കേണ്ടത്‌ ആവശ്യമാണ്‌. അത്‌ തിരിച്ചറിഞ്ഞാണ്‌ വിദ്യാഭ്യാസ അവകാശനിയമം ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കിയത്‌. നിയമങ്ങളുടെയും ഭരണഘടനയുടെയും സംരക്ഷണം കുട്ടികള്‍ക്ക്‌ ഗുണകരം തന്നെ. എന്നാല്‍ പ്രായോഗികതലത്തില്‍ ഇവയെല്ലാം വിചാരിച്ചത്‌ പോലെയാവുന്നില്ല എന്നത്‌ രക്ഷിതാക്കള്‍ക്ക്‌ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്‌.
വിദ്യാഭ്യാസം എന്താണ്‌ എന്നത്‌ പലരും പലതരത്തില്‍ നിര്‍വ്വചിച്ചിട്ടുണ്ട്‌. അതെല്ലാം വിരല്‍ചൂണ്ടുന്നത്‌ അറിവിന്റെ പ്രായോഗികത തന്നെയാണ്‌ പ്രധാനം എന്നതിലേക്കാണ്‌. മാനവികതക്ക്‌ ഊന്നല്‍ നല്‍കുന്നതും ജീവിതത്തിന്‌ ഉപകാരപ്പെടുന്നതുമായ അറിവാണ്‌ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പഠനകാലത്ത്‌ നേടേണ്ടത്‌.
ഇന്ത്യന്‍വിദ്യഭ്യാസമേഖല പൊതുവേ പിന്നോക്കമാണ്‌ പലകാര്യത്തിലും. കേരളം പക്ഷെ മറ്റു പലകാര്യത്തിലെന്നത്‌ പോലെ ഇക്കാര്യത്തിലും മുന്നിലാണ്‌. ഇവിടെ അഭ്യസ്ഥവിദ്യരുടെ വലിയ നിരയുണ്ട്‌. ഔപചാരികസാക്ഷരത 100%വും പൊതുസാക്ഷരത ദേശീയശരാശരിയെക്കാള്‍ ഒരുപാട്‌ മുന്നിലുമാണ്‌. മിക്കവാറും എല്ലാകേരളീയരും മക്കളെ നന്നായി പഠിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധചെലുത്തുന്നവരാണ്‌.
എന്നാല്‍ കേരളത്തിലെ രാഷ്‌ട്രീയസാഹചര്യം വിദ്യാഭ്യാസമേഖലയില്‍ ഇടപെട്ടിട്ടുള്ളത്‌ ചിലപ്പോഴെങ്കിലും പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്‌.
സ്‌കൂള്‍ കരിക്കുലം പലപ്പോഴും പരീക്ഷണങ്ങള്‍ക്ക്‌ ഇരയായി എന്നത്‌ നമ്മുടെ വിദ്യാഭ്യാസമേഖല നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു എന്ന്‌ പറയാതെ വയ്യ. ശാസ്‌ത്രസാഹിത്യപരിഷത്തിനോട്‌ അനുഭാവമുള്ള വിദ്യാഭ്യാസപ്രവര്‍ത്തകര്‍ കമ്മ്യൂണിസ്റ്റ്‌ ചിന്തകള്‍ പാഠപുസ്‌തകങ്ങളില്‍ കലര്‍ത്താന്‍ ശ്രമിച്ചത്‌ പലപ്പോഴും വലിയ വിവാദമുണ്ടാക്കിയത്‌ വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടാവും. 'മതമില്ലാത്ത ജീവന്‍' പോലെയുള്ള ധിക്കാരപൂര്‍ണ്ണമായ ശ്രമങ്ങള്‍ ഉദാഹരണം. അതില്‍ പക്ഷെ അത്ഭുതമില്ല. തെറ്റ്‌ എന്നും കെട്ടിച്ചമച്ചെടുത്തത്‌ എന്നും ശാസ്‌ത്രലോകം എത്രയോ മുമ്പ്‌ വിധിയെഴുതിയ പരിണാമസിദ്ധാന്തം ഇപ്പോഴും പൊക്കിപ്പിടിച്ച്‌ നടക്കുന്നവര്‍ കേരളത്തില്‍ മാത്രമേ ഉണ്ടാവൂ...
മാറ്റങ്ങളുടെ കാലം കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാനം കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍ വലിയ മാറ്റങ്ങളുണ്ടായി. ഡിപിഇപി എന്ന പേരില്‍ പുതിയ വിദ്യാഭ്യാസക്രമം അവതരിപ്പിക്കപ്പെട്ടു. ഇതിന്‌ ധാരാളം കുറവുകളുണ്ടായിരുന്നു. സ്വാഭാവികമായും വിമര്‍ശനങ്ങളുമുണ്ടായിരുന്നു. എങ്കിലും മാറ്റം അനിവാര്യമായിരുന്നു. തുടര്‍ന്ന്‌ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വശിക്ഷാഅഭിയാന്‍ അവതരിപ്പിച്ചു. അതിന്‌ കാലക്രമേണ മാറ്റങ്ങള്‍ കൊണ്ട്‌ വരികയും ചെയ്‌തു. കഴിഞ്ഞ ഗവണ്‍മെന്റ്‌ കൊണ്ട്‌ വന്ന ദേശീയവിദ്യാഭ്യാസഅവകാശനിയമം അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട വലിയ ഒരു കാല്‍വെപ്പായിരുന്നു. അത്‌ പ്രകാരം പ്രാഥമികവിദ്യാഭ്യാസം എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെയും അവകാശമാണ്‌. കൂടാതെ സ്‌കൂളുകളില്‍ അധ്യാപകന്റെ പങ്കും വിദ്യാര്‍ത്ഥിയുടെ പങ്കും ഈ നിയമം പുനര്‍നിര്‍വ്വചിക്കുന്നു. അധ്യാപനം എന്നതല്ല മാര്‍ഗ്ഗദര്‍ശനമാണ്‌ ഈ നിയമപ്രകാരം അധ്യാപകന്‍ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വം. വിദ്യാര്‍ത്ഥിക്ക്‌ സ്വതന്ത്രമായും നിര്‍ഭയമായും പഠിക്കാനുള്ള അവസരം സ്‌കൂളിലുണ്ടാവണം എന്നും നിയമം അനുശാസിക്കുന്നു. ഒരു കുട്ടിയും അവഗണിക്കപ്പെടാന്‍ പാടില്ല എന്ന വളരെ കാതലായ സന്ദേശമാണ്‌ വിദ്യാഭ്യാസസംരക്ഷണനിയമം നല്‍കുന്നത്‌. മുമ്പുണ്ടായിരുന്നതില്‍ നിന്ന്‌ ഏറെ മാറ്റങ്ങള്‍ സ്‌കൂള്‍രംഗത്ത്‌ വന്നിട്ടുണ്ട്‌. എന്നാല്‍ അവയുടെ ന്യൂനതകള്‍ പരിഹരിക്കപ്പെടുക തന്നെ വേണം. മാറ്റത്തിലൂടെയാണ്‌ പുരോഗതി ഉണ്ടാവുക. തേച്ച്‌മിനുക്കപ്പെടാത്ത മഴു കൊണ്ട്‌ മരം മുറിക്കുക സാധ്യമല്ല.
ശ്രദ്ധിക്കേണ്ടത്‌ 1920കളില്‍ റഷ്യ പരീക്ഷിച്ച്‌ തള്ളിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളാണ്‌ ഡിപിഇപി എന്ന പേരില്‍ 1990കളുടെ അവസാനത്തില്‍, ഏകദേശം മുക്കാല്‍ നൂറ്റാണ്ടിന്‌ ശേഷം, കേരളം കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയത്‌. തികച്ചും അശാസ്‌ത്രീയമായിരുന്ന ആ സമീപനം സര്‍വ്വശിഷക്ഷാ അഭിയാന്‍ വന്നതോടെ മാറി. ഇന്ന്‌ ഫ്രാന്‍സ്‌, ജര്‍മ്മനി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയില്‍ വന്‍തോതില്‍ ധനനിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ്‌. എന്നാല്‍ കേരളം ദേശീയതലത്തില്‍ നടക്കുന്ന ഈ മാറ്റത്തിനൊപ്പം ഉണ്ടോ എന്നത്‌ സംശയിക്കണം.
നമ്മുടെ വിദ്യാര്‍ത്ഥികളുടെ ബൗദ്ധികശേഷി വളരെ കൂടുതലാണ്‌. എന്നാല്‍ ജീവിതത്തെ മെച്ചപ്പെടുത്തുക എന്ന വിദ്യാഭ്യാസത്തിന്റെ പ്രാഥമികലക്ഷ്യം നിറവേറ്റുന്ന കാര്യത്തില്‍ ഈ ബുദ്ധി ഉപയോഗിക്കാന്‍ പറ്റാത്ത അഥവാ അതിന്‌ അവസരം നല്‍കാത്ത ഇന്‍ക്യുബേറ്ററുകളായി (കോഴിക്കുട്ടികളെ വിരിയിച്ചിറക്കുന്ന യന്ത്രം) നമ്മുടെ സ്‌കൂളുകള്‍ മാറിയിട്ടുണ്ട്‌. പ്രയോഗം കൊണ്ട്‌ സ്വകാര്യസ്‌കൂളുകളും സമീപനം കൊണ്ട്‌ ഗവണ്‍മെന്റ്‌ സ്‌കൂളും ഒരു പണി തന്നെയാണ്‌ ചെയ്യുന്നത്‌, വിരിയിച്ചിറക്കുക. റാങ്കിങ്‌ എന്ന റാഗിങ്ങില്‍ നിന്ന്‌ ഗ്രേഡിങ്‌ എന്ന പീഢനത്തിലേക്കുള്ള മാറ്റമാണ്‌ നടന്നത്‌. അല്ലാതെ ക്രിയാത്മകതലത്തില്‍ ഒന്നുമുണ്ടായില്ല എന്ന്‌ പറയുന്നത്‌ അതിശയോക്തിയാവാനിടയില്ല. തുണിയില്‍ നിന്ന്‌ പാന്റ്‌സിലേക്കുള്ള മാറ്റം ബാഹ്യമാണല്ലോ...
സ്ഥിതിവിവരക്കണക്ക്‌ ശരിയല്ലേ? സിവില്‍ സര്‍വ്വീസ്‌ പോലെയുള്ള ദേശീയതലത്തില്‍ പ്രവേശനപരീക്ഷ നടക്കുന്ന കോഴ്‌സുകളില്‍ ഊതിവീര്‍പ്പിച്ച കേരളമോഡല്‍ കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ സാന്നിധ്യവും പ്രാതിനിധ്യവും 23:2 എന്നാണ്‌. 23 കേരളേതരസംസ്ഥാനക്കാര്‍ വരുന്നേടത്ത്‌ 2 കേരളീയരേ വരുന്നുള്ളൂ. ഐ ഐ ടി, ഐ എസ്‌ ആര്‍ ഓ പോലെ മാറ്റുരക്കപ്പെടുന്ന ഇടങ്ങളിലും മലയാളി പിന്നില്‍ തന്നെ. മികച്ച ശാസ്‌ത്രസ്ഥാപനമായ ഐ എസ്‌ ആര്‍ ഓയില്‍ മലയാളി സാന്നിധ്യം തീരെ കുറവാണ്‌. കേന്ദ്രയൂനിവേഴ്‌സിറ്റികളില്‍ മലയാളികള്‍ എത്തിപ്പെടുന്നത്‌ 29:5 അനുപാതത്തിലാണ്‌. പ്രൊഫഷണല്‍ കോഴ്‌സുകളായ മെഡിക്കല്‍ എഞ്ചിനീയറിങ്‌ തുടങ്ങിയവയിലും ഇത്‌ തന്നെ സ്ഥിതി. ആശയവിനിമയശേഷിയുടെ കാര്യത്തില്‍ മലയാളിയേക്കാള്‍ മുന്നിലാണ്‌ ഇന്ത്യയിലെ 18 സംസ്ഥാനക്കാര്‍. സിഎ, എംബിഎ, ഐടി തുടങ്ങിയ മേഖലകളില്‍ പ്രൊഫഷണലുകള്‍ കേരളത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ഉയര്‍ന്ന ജോലികളിലേക്ക്‌ ഇവര്‍ എത്തിപ്പെടുന്നില്ല. ഏത്‌ മേഖലയിലായാലും സ്വന്തം സംരംഭം എടുത്ത്‌ നോക്കിയാല്‍ മലയാളി പിന്നിലാണ്‌.
ഇതൊന്നും സ്‌കൂള്‍ വിദ്യാഭ്യാസമേഖലയുടെ പ്രശ്‌നമല്ല എന്ന്‌ വാദിക്കാം. എന്നാല്‍ അഠിസ്ഥാന വിദ്യാഭ്യാസം അവിടെയാണ്‌ നടക്കുന്നത്‌ എന്നതിനാല്‍ അവിടെ വരുന്ന പാളിച്ചകള്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തെ തന്നെയാണ്‌ ബാധിക്കുന്നത്‌. തകര്‍ന്ന അടിത്തറയില്‍ മികച്ച കെട്ടിടം പണിയുക സാധ്യമല്ല.
വിദ്യാര്‍ത്ഥികള്‍ക്ക്‌ എന്താണ്‌ വേണ്ടത്‌ എന്ന്‌ തിരിച്ചറിയാത്ത തരത്തിലാണ്‌ പലപ്പോഴും കരിക്കുലം രൂപപ്പെടുന്നത്‌. ഇപ്പോഴത്തെ കരിക്കുലം പ്രശ്‌നാധിഷ്‌ഠിതമാണ്‌ (കൗൈല ആമലെറ). വിദ്യാര്‍ത്ഥി വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആര്‍ജ്ജിക്കേണ്ട നൈപുണ്യങ്ങളുണ്ട്‌ (ടസശഹഹ)െ. അവ നേടാനാവശ്യമായ സന്ദര്‍ഭങ്ങളാണ്‌ പാഠഭാഗങ്ങള്‍ ആയി പുസ്‌തകത്തില്‍ ഉണ്ടാവേണ്ടത്‌ എന്നര്‍ത്ഥം. ചെയ്‌ത്‌ പഠിക്കുക എന്ന കൂടുതല്‍ പ്രായോഗികമായ അധ്യാപനരീതിക്കാണ്‌ ഇന്നത്തെ കരിക്കുലം പ്രാമുഖ്യം നല്‍കുന്നത്‌. അത്‌ നല്ല സമീപനം തന്നെയാണ.്‌ എന്നാല്‍ ഇത്‌ പ്രായോഗികതലത്തിലെത്തുമ്പോള്‍ പലപ്പോഴും ഉള്ളടക്കം വിചാരിച്ച നിലവാരമില്ലാത്തതാവുന്നു. അഥവാ നല്ലത്‌ തന്നെ മെച്ചപ്പെട്ട തരത്തില്‍ പഠിക്കാനുള്ള അവസരം കുട്ടിക്ക്‌ നിഷേധിക്കപ്പെടുന്നു.
പഠനരീതി വളരെ പ്രധാനപ്പെട്ടതാണ്‌. പലപ്പോഴും ഉള്ളടക്കത്തിന്റെ ധാരാളിത്തം കാരണം നിശ്ചിതസമയപരിധിക്കുള്ളില്‍ പാഠഭാഗം തീര്‍ക്കുക എന്നതാണ്‌ അധ്യാപകന്‍ ലക്ഷീകരിക്കുന്ന ആദ്യകാര്യം. വിദ്യാര്‍ത്ഥി ഇക്കാര്യം മനസ്സിലാക്കിയോ, കൃത്യമായ സംവേദനം നടന്നുവോ തുടങ്ങിയവയെല്ലാം തന്നെ അപ്രധാനമാവുന്നു.ഓടിതീര്‍ക്കാന്‍ ദൂരമേറെയുള്ളപ്പോള്‍ കൂടെയുള്ളവര്‍ വീണ്‌ പോവുന്നത്‌ എന്തിന്‌ നോക്കണം..!
പ്രശ്‌നങ്ങളുടെ കാതല്‍ അധ്യാപനരീതി, പാഠഭാഗം, കരിക്കുലം തുടങ്ങിയ ധാരാളം പരിമിതികളുണ്ട്‌. അവയൊക്കെ പലവഴിയേ മറികടക്കാം എന്ന്‌ വെച്ചാല്‍ തന്നെ പരിഹാരം കാണേണ്ട പല വിഷയങ്ങളുണ്ട്‌. നമ്മുടെ സ്‌കൂളുകളുടെ അകവും പുറവും ഭയത്തിന്റെ കേന്ദ്രങ്ങളാണ്‌. പല സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സ്വകാര്യമായ സര്‍വ്വേ വിരല്‍ചൂണ്ടുന്നത്‌ പല പ്രശ്‌നങ്ങളിലേക്കാണ്‌. അധ്യാപകസമൂഹം ഇക്കാര്യങ്ങളെ കുറിച്ച്‌ മുമ്പുള്ളതിനേക്കാള്‍ ബോധവാന്മാരാണ്‌ എന്നത്‌ ആശ്വാസം നല്‍കുന്നു.
നമ്മള്‍ തീരുമാനിക്കുന്ന പാഠഭാഗങ്ങള്‍, നമ്മള്‍ തീരുമാനിക്കുന്ന കരിക്കുലം, നമ്മള്‍ പഠിപ്പിക്കുന്ന രീതികളില്‍ കുട്ടികള്‍ പഠിക്കുകയാണ്‌. എന്നാല്‍ ആരാണ്‌ അറിവ്‌ തേടി വന്നവന്റെ വേദനകളിലേക്ക്‌ നോക്കുന്നത്‌? ആരാണ്‌ അവന്റെ മനസ്സിന്റെ ഉള്ളിലെ ചൂടും വേവും അറിയുന്നത്‌? വിദ്യാര്‍ത്ഥികളുമായി സംസാരിച്ച്‌ നോക്കിയാല്‍, അവര്‍ ഏത്‌ സ്‌കൂളാണെങ്കിലും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒന്ന്‌ തന്നെയാണ്‌.
കൗമാരം എന്ന വില്ലന്‍ താരതമ്യേന പ്രശ്‌നബാധിത മേഖല 8 മുതല്‍ പ്ലസ്‌ ടു വരെയുള്ള ക്ലാസ്സുകളാണ്‌. കാരണം പ്രായം തന്നെ. പലപ്പോഴും കൗമാരക്കാരുടെ യഥാര്‍ത്ഥമാനസികാവസ്ഥയെ കുറിച്ച്‌ രക്ഷിതാക്കളും അധ്യാപകരും ബോധവാന്മാരല്ല. കോഴിക്കോട്‌ നഗരത്തിലെ പ്രശസ്‌തമായ സ്‌കൂളില്‍ പഠിക്കുന്ന 10ാം തരക്കാരി പറയുന്നു: �പഠിക്കണം മാര്‍ക്ക്‌ വാങ്ങണം എന്നതിനപ്പുറം വീട്ട്‌കാര്‍ക്കും ചിന്തയില്ല. എന്നെ എന്താ അവര്‍ മനസ്സിലാക്കാത്തത്‌. അവര്‍ക്ക്‌ ഞാന്‍ വരുന്നതും പോണതും എപ്പോഴാണെന്ന്‌ കൂടി അറിയില്ല. ഓരോ കുട്ടികളുടെ രക്ഷിതാക്കള്‍ കാണിക്കുന്ന ശ്രദ്ധ കണ്ടാല്‍ കണ്ണ്‌ നിറയും സാറെ, എന്റെ വീട്ട്‌കാര്‍ക്ക്‌ അങ്ങനൊന്നുമില്ല�. ഈ വാക്കുകള്‍ മിക്കവാറും എല്ലാ കൗമാരക്കാര്‍ക്കും പറയാനുള്ളത്‌ തന്നെ.
ബാല്യത്തില്‍ നിന്ന്‌ കൗമാരത്തിലേക്കുള്ള വളര്‍ച്ചയുടെ പരിണാമഘട്ടം പ്രശ്‌നഭരിതമാണ്‌ എന്ന തിരിച്ചറിവ്‌ ഇപ്പോഴും വലിയ ഒരു ശതമാനം രക്ഷിതാക്കള്‍ക്കുമില്ല. പെണ്‍കുട്ടികളില്‍ പെട്ടെന്നുണ്ടാവുന്ന ശാരീരീകമാറ്റം അവരെ വല്ലാതെ അരക്ഷിതമാക്കുന്നു. ആണ്‍കുട്ടിക്കാവട്ടെ ഈ പ്രായം അരുതായ്‌മകളിലേക്ക്‌ കുതിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ സമയമാണ്‌. വിലക്കുകള്‍ മുറിച്ച്‌ മുന്നേറുകയാണ്‌ ശരി എന്നതിനപ്പുറം എന്തിന്‌ വിലക്ക്‌ എന്ന്‌ ചിന്തിക്കാറില്ല.
കൗമാരക്കാരെ കുറിച്ചും അവരുടെ പ്രശ്‌നങ്ങളെ കുറിച്ചും ആഴത്തിലുള്ള പഠനങ്ങള്‍ നടക്കണം. പലപ്പോഴും പാശ്ചാത്യമനശ്ശാസ്‌ത്രജ്ഞര്‍ അവരുടെ പരിസരങ്ങളില്‍ നടത്തിയ പഠനഫലങ്ങള്‍ക്കനുസരിച്ചുള്ള വിവരങ്ങളാണ്‌ മലയാളിയായ വിദ്യാര്‍ത്ഥിയുടെ കാര്യത്തിലും ശരി എന്ന്‌ നമ്മുടെ വിദഗ്‌ദന്മാര്‍ വിചാരിക്കുന്നു. മലയാളിയായ ഒരു കൗമാരക്കാരന്‍ നേരിടുന്ന ശരിയായ പ്രശ്‌നം മനസ്സിലാക്കാന്‍ പാശ്ചാത്യന്‍ പരിസരത്ത്‌ രൂപപ്പെട്ട സിദ്ധാന്തത്തിന്‌ സാധ്യമാവണമെന്നില്ല. കേരളീയസാഹചര്യത്തില്‍ ഈ പ്രായക്കാര്‍ പഠനവിധേയമാക്കപ്പെടണം. കണ്ട നീ മിണ്ടരുത്‌ കേട്ട ഞാന്‍ പറയാം എന്ന നയം ബന്ധപ്പെട്ടവര്‍ തിരുത്തി യാഥാര്‍ത്ഥ്യബോധത്തോടെ പ്രശ്‌നത്തെ സമീപിക്കട്ടെ.
ലഹരിയുടെ നരകം കത്തുന്നു സ്‌കൂളുകളുടെ 100 മീറ്റര്‍ പരിധിയില്‍ ലഹരി, പുകയില തുടങ്ങിയവ നിയമം മൂലം നിരോധിച്ചിട്ടുണ്ട്‌. എന്നാല്‍ സ്‌കൂളിനകത്ത്‌ തന്നെ ഇവയൊക്കെ സുലഭമാണ്‌ എന്നത്‌ രഹസ്യമല്ല. പലപ്പോഴും കുറ്റവാളികളായി പിടിക്കപ്പെടുന്നവരുടെ പ്രായം ഞെട്ടിപ്പിക്കുന്നത്ര കുറവാണ്‌. ലഹരി വിറ്റ്‌ ജീവിക്കുന്ന മാഫിയസംഘങ്ങള്‍ നമ്മുടെ കുട്ടികളെ വലയിട്ട്‌ പിടിച്ച്‌ ചൂണ്ടയിലെ ഇരയായി ഉപയോഗിക്കുന്നു. എടപ്പാളില്‍ നിന്നുള്ള ഈ 16 വയസ്സുകാരനെ കണ്ടത്‌ അവന്റെ വീട്ടില്‍ വെച്ചാണ്‌. ജ്യേഷ്‌ഠന്റെ സുഹൃത്താണ്‌ ആദ്യം ഈ കെണിയിലേക്ക്‌ അവനെ കൊണ്ട്‌ പോയത്‌. പിന്നെ മറ്റുള്ളവരെ കൊണ്ട്‌ വരുന്ന ഏജന്റായി മാറി. തന്റെ ആവശ്യത്തിന്‌ കഞ്ചാവ്‌ വാങ്ങാന്‍ പണം വേണം. ഏജന്റായാല്‍ സൗജന്യമായി സാധനം കിട്ടും പണം ലാഭവും. എന്നാല്‍ തക്കസമയത്ത്‌ ജ്യേഷ്‌ഠന്‍ ഇടപെടുകയും ലഹരിയുടെ കയങ്ങളില്‍ നിന്ന്‌ അവനെ രക്ഷിച്ചെടുക്കുകയും ചെയ്‌തു. 13 വയസ്സില്‍ നടന്ന ആ കാര്യങ്ങളൊക്കെ ഇന്നവന്‌ പേക്കിനാവ്‌ പോലെ മറക്കാനാണ്‌ ഇഷ്‌ടം.
ചുറ്റും നിന്ന്‌ നിരീക്ഷിച്ചാല്‍ പോലും സാധ്യമാവാത്ത വിധം വ്യവ്‌സ്ഥാപിതവും ആസൂത്രിതവുമാണ്‌ മാഫിയ വിരിക്കുന്ന വലകള്‍. ബോധവത്‌കരണക്ലാസ്സുകള്‍, നിയമനിര്‍മ്മാണങ്ങള്‍, പോലീസ്‌ ഇടപെടലുകള്‍, പുനരധിവാസകേന്ദ്രങ്ങള്‍ തുടങ്ങി പല തരത്തില്‍ ഗവണ്‍മെന്റും പൊതുസമൂഹവും ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ ശ്രമിക്കുന്നു. വിചാരിച്ച ഫലം കിട്ടാറില്ല ഇവക്കൊന്നും.
വിചിത്രമായ ഒരു മയക്ക്‌ മരുന്ന്‌ കേസ്‌ പ്രതിയെ കാണാന്‍ പോയത്‌ ഒരു പുനരധിവാസകേന്ദ്രത്തിലേക്കാണ്‌. സുന്ദരിയായ ആ പെണ്‍കുട്ടി ലഹരിവസ്‌തുക്കളുടെ കാര്യര്‍ (ഏജന്റിന്‌ മാഫിയ വിളിക്കുന്ന പേര്‌) ആയിരുന്നു എന്നത്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നി. മദ്യം, ലഹരി, ലൈംഗികം തുടങ്ങി ഈ പ്ലസ്‌ടുകാരി അനുഭവിക്കാത്തതൊന്നുമില്ല. ഇവളെ കെണിയില്‍ അകപ്പെടുത്തിയത്‌ പ്രണയം. കാമുകന്‍ വിരിച്ച വലയില്‍ വീണ കുട്ടി കാമുകനെക്കാള്‍ വലിയ വേട്ടക്കാരിയായി മാറി. ശരിക്കും പെണ്‍കുറ്റവാളി. അമ്മയും അച്ഛനും വിദേശത്തായതിനാല്‍ നാട്ടില്‍ കിട്ടിയ സ്വാതന്ത്ര്യം എല്ലാ തിന്മകള്‍ക്കും തുണയായി.
നാര്‍കോട്ടിക്‌ സെല്‍ പുറത്ത്‌ വിട്ട വിവരങ്ങള്‍ ഭീകരമാണ്‌. കയ്യില്‍ കെട്ടുന്ന ബാന്റുകള്‍, ടീഷര്‍ട്ട്‌, പേന, പ്രത്യേകം തയ്യാറാക്കിയ എംബ്ലങ്ങള്‍ തുടങ്ങിയവ വഴി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. ഇത്തരം വസ്‌തുക്കള്‍ ഉപയോഗിക്കുന്നവരില്‍ സംഘബോധം വളര്‍ത്തി മയക്കുമരുന്നിന്റെ ഇരകളോ കാരിയര്‍മാരോ ആക്കി മാറ്റുന്നു. രക്ഷിതാക്കളും അധ്യാപകരും കാര്യങ്ങളറിഞ്ഞ്‌ വരുമ്പോഴേക്ക്‌ എല്ലാം കൈവിട്ട്‌ പോയിരിക്കും. കരയെങ്ങനെ അറിയുന്നു കടലാഴങ്ങളിലെ തിളക്കം എന്ന്‌ ചുരുക്കം.
മദ്യം ഉപയോഗിക്കാത്തവര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തീരെ കുറഞ്ഞ്‌ വരുന്നു. മദ്യം കഴിക്കുക എന്നത്‌ ന്യൂജനറേഷനില്‍ പെടാനുള്ള പ്രധാന നിബന്ധനയാണ്‌ എന്ന്‌ പറഞ്ഞത്‌ കാസര്‍ഗോഡ്‌ നിന്നുള്ള കുട്ടിയാണ്‌. വിനോദയാത്രകളും പഠനയാത്രകളും പലപ്പോഴും കുടിച്ച്‌ കൂത്താടാനുള്ള വേദിയാണ്‌.
കാമമാണഖിലസാരമൂഴിയില്‍ ഐടി രംഗത്തുണ്ടായ സാങ്കേതികവിപ്ലവം യഥാര്‍ത്ഥത്തില്‍ പ്രകടമായത്‌ ഡാറ്റാ കൈമാറ്റരംഗത്താണ്‌. ഇന്റര്‍നെറ്റ്‌ വഴി കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റകളില്‍ ഏറ്റവും അധികം ലൈംഗികതയാണ്‌. നെറ്റ്‌ വഴി പ്രതിവര്‍ഷം 16 ലക്ഷം കോടി അശ്ലീലഫോട്ടോകളും വീഡിയോകളും കൈമാറ്റം ചെയ്യപ്പെടുന്നു. 2012ലെ വിവരമാണ്‌ ഇത്‌. ഇപ്പോഴത്‌ വളര്‍ച്ചാനിരക്കിന്റെ അനുപാതത്തില്‍ 25 ലക്ഷം കോടിയെങ്കിലുമായിരിക്കും. ഇവയില്‍ വലിയ ഒരു പങ്ക്‌ ഉപയോഗിക്കുന്നത്‌ നമ്മുടെ വിദ്യാര്‍ത്ഥികളാണ്‌. കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടിട്ടില്ലാത്തവര്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ്‌. മൊബൈല്‍ സര്‍വ്വവ്യാപിയായി. വിലക്കുറവില്‍ നല്ല ഫോണ്‍ കിട്ടുമെന്നായി. രക്ഷിതാക്കള്‍ വഴിയോ കുടുംബാംഗങ്ങള്‍ വഴിയോ ആണ്‌ കുട്ടികളില്‍ പലര്‍ക്കും മൊബൈല്‍ ലഭിക്കുന്നത്‌. ലൈംഗികത വിറ്റ്‌ പണം നേടുന്ന മാഫിയാസംഘങ്ങള്‍, പെണ്‍വാണിഭസംഘങ്ങള്‍ തുടങ്ങിയവ വഴിയും കുട്ടികളില്‍ മൊബൈലും അത്‌ വഴി തിന്മയും ചെന്ന്‌ ചേരുന്നു.
അശ്ലീലത നിറഞ്ഞ്‌ നില്‍ക്കുന്ന കഥകള്‍, നോവലുകള്‍ എന്നിവ നെറ്റ്‌ വഴി വന്‍തോതില്‍ കൈമാറ്റം ചെയ്യപ്പെടുന്നു. അച്ചടിച്ച പുസ്‌തകത്തെക്കാള്‍ മെമ്മറികാര്‍ഡുകളിലോ മൊബൈലിലോ സൂക്ഷിക്കാനും ആരും കാണാതെ വായിക്കാനും കഴിയും എന്നത്‌ ഡിജിറ്റല്‍ കാമവിപണിയെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രിയങ്കരമാക്കുന്നു.
വിവാഹത്തിന്‌ ശേഷം നിയമവിധേയമായി ഒരാള്‍ അറിയേണ്ട ലൈംഗികത അപക്വമായ പ്രായത്തില്‍ കാണുന്ന വിദ്യാര്‍ത്ഥി അത്‌ പ്രയോഗിക്കാന്‍ തക്കം പാര്‍ത്ത്‌ നടക്കുകയാണ്‌. ആണും പെണ്ണും കിട്ടുന്ന അവസരം ഉപയോഗിക്കാന്‍ മിടുക്കരാണ്‌. അഥവാ അവസരം ഉണ്ടാക്കാനാറിയാം ഇപ്പോഴത്തെ കുട്ടികള്‍ക്ക്‌. ഇത്തരം കാര്യങ്ങള്‍ അനുഭവിക്കുന്നു എന്ന്‌ പരസ്യമായി പറയാന്‍ മടിയില്ലാത്ത അവസ്ഥയിലേക്ക്‌ കുട്ടികള്‍ മാറുക കൂടി ചെയ്‌തിരിക്കുന്നു എന്നത്‌ ആശങ്കാജനകമല്ലേ?
അതേസമയം ധാര്‍മ്മികതയുടെ പരിധിവിടാത്തവരും ധാരാളമുണ്ട്‌. എന്നാല്‍ അവര്‍ക്ക്‌ ജീവിതം വൈഷമ്യം നിറഞ്ഞതാണ്‌. ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള ലിംഗപരമായ വൈജാത്യത്തെ അമിതമായി പൊലിപ്പിക്കുന്നതും തീരെ പരിഗണിക്കാത്തതും ദോഷകരമാണ്‌. എന്നാല്‍ പലപ്പോഴും പെണ്‍കുട്ടികള്‍ വളരെ ഭീതിജനകമായ വിധത്തിലാണ്‌ സ്‌കൂളില്‍ പോയി വരുന്നത്‌. പറക്കുമുറ്റിയ പെണ്‍കുട്ടിയുടെ മാതാവിന്റെ ആധി പോയ പോലെ തിരിച്ച്‌ വരുമോ എന്നത്‌ മാത്രമല്ല അവളെ വളഞ്ഞ്‌ നില്‍ക്കുന്ന പലതരം കഴുകന്മാരുടെ സ്വരൂപങ്ങളുമാണ്‌. മൂത്രമൊഴിക്കാന്‍ പോവാന്‍ ഭയമാണ്‌. കാരണം പിറ്റേന്ന്‌ അകത്തു നടക്കുന്നത്‌ ആരുടെയെങ്കിലും മൊബൈലില്‍ പതിയുമെന്ന ഭയമുണ്ട്‌ എന്ന്‌ പാലക്കാട്‌ നഗരത്തിലെ പെണ്‍കുട്ടി.
പ്രണയസുധാരസം കലാലയം സൗഹൃദങ്ങള്‍ക്ക്‌ പരിധി ഇല്ല എന്നത്‌ ഇന്നത്തെ കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്‌. ആര്‍ക്കും ആരോടും എങ്ങനെയും സൗഹൃദമാവാം. ചതിക്കുഴിയുടെ ആഴമറിഞ്ഞും അറിയാതെയും പ്രണയജ്വാലയില്‍ വന്ന്‌ വീഴുന്നു ഇയ്യാംപാറ്റകള്‍.. കാമുകി ഉണ്ടാവുക, കാമുകനുണ്ടാവുക എന്നതൊന്നും ഗൗരവതരമായ തെറ്റല്ല. തമാശ പോലുമല്ല. സ്വാഭാവികതയായി പരിണമിച്ചിരിക്കുന്നു. കൈകോര്‍ത്ത്‌ നടക്കുന്ന 'ആണ്‍പെണ്‍ശലഭങ്ങള്‍' മെട്രോ നഗരങ്ങളിലെ ദൃശ്യമല്ല, മലയാളക്കരയിലെ ഗ്രാമീണസ്‌കൂളുകളിലെ പോലും സാധാരണ കാഴ്‌ച്ചയാണ്‌.
പുതുതലമുറ സിനിമകള്‍ അതിവൈകാരികതയുടെ പുതപ്പില്ലാതെയാണ്‌ പ്രണയത്തെ സമീപിക്കുന്നത്‌. ആല്‍ബംഗാനങ്ങളും ടെലിഫിലിമുകളും ഇക്കിളിദൃശ്യങ്ങള്‍ അതിസാധാരണകാര്യമാക്കി മാറ്റി. യുട്യൂബ്‌ കൊണ്ട്‌ വന്ന മാറ്റം നമ്മുടെ കുട്ടികളെ ബാധിച്ചത്‌ നശിച്ച പാട്ടുകളുടെ രൂപത്തിലാണ്‌. മൃദുലവികാരങ്ങളുടെ പരിഹാസ്യമായ ദൃശ്യാവിഷ്‌കാരമായി മാറിയ ആല്‍ബങ്ങളും മറ്റും ഒരു തലമുറയെ തന്നെ നശിപ്പിച്ചു കളയുന്നത്‌ അവയുടെ ഉത്‌പാദകര്‍ അറിയുന്നില്ല. പണം നേടുക എന്നതല്ലാതെ അത്‌ ഏത്‌ വഴിയേ എന്ന്‌ ഇത്തരക്കാര്‍ ആലോചിക്കുന്നില്ല. ഇവയുടെ ധാര്‍മ്മികതയുടെ പരിധി നിശ്ചയിക്കാന്‍ നിയമവുമില്ല. സ്വതന്ത്രമാണല്ലോ നാട്‌. ആര്‍ക്കും എന്തുമാവാം. ചൂണ്ടിക്കാണിക്കുന്നവന്‍ സദാചാരപോലീസ്‌ എന്ന പുത്തന്‍വാദിയും.
അകത്ത്‌ വേവുന്നതെന്ത്‌? നമ്മുടെ സ്‌കൂളുകളില്‍ നടക്കുന്നതെന്താണ്‌? ആരാണ്‌ കുട്ടികളുടെ സങ്കടങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കേണ്ടത്‌? വിദ്യാഭ്യാസവകുപ്പാണോ? അധ്യാപകരോ രക്ഷിതാക്കളോ ആണോ? പൊതുസമൂഹത്തിന്‌ ഇതിലൊന്നും ചെയ്യാനില്ലേ? എല്ലാവര്‍ക്കും പങ്കുണ്ട്‌ എന്നത്‌ വ്യക്തമാണ്‌. ഓരോരുത്തരും അവരവരുടെ പങ്ക്‌ തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കുക എന്നത്‌ വളരെ പ്രധാനപ്പെട്ടതാണ്‌. സ്‌കൂളിനകത്ത്‌ വിദ്യാര്‍ത്ഥി നേരിടുന്ന പ്രശ്‌നങ്ങളെ യഥാവിധി സമീപിക്കാന്‍ നമുക്ക്‌ കഴിയുന്നില്ല.
വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ അധ്യാപകേതരായ ഏജന്‍സികള്‍ നിലവിലുണ്ട്‌. അവ പലപ്പോഴും സംഭവങ്ങളെ അതിഭാവുകത്വത്തോടെ അവതരിപ്പിക്കുന്നു. പെണ്‍കുട്ടിക്ക്‌ ആരെയും വിശ്വസിക്കരുത്‌ എന്ന തെറ്റായ സന്ദേശമാണ്‌ ഇത്തരം ഏജന്‍സികള്‍ ചിലപ്പോഴെങ്കിലും നല്‍കുന്ന സന്ദേശം. എന്നാലും ഇവയുടെ സാന്നിധ്യം വലിയ ആശ്വാസം തന്നെയാണ്‌.
ലൈംഗികമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനുഭവിക്കേണ്ടി വരുന്നു. അധ്യാപകര്‍ തന്നെയും പൂവന്‍കോഴിയുടെ കുപ്പായമിടുന്നത്‌ ഇപ്പോള്‍ വാര്‍ത്തയല്ലല്ലോ.. ഗ്രേസ്‌ മാര്‍ക്‌, ഇന്റേണല്‍ മാര്‍ക്‌ തുടങ്ങിയവ ഉപയോഗിച്ചാണ്‌ കോഴിക്കോട്‌ ജില്ലയിലെ ഒരധ്യാപകന്‍ ഇരുലിംഗത്തിലെയും വിദ്യാര്‍ത്ഥികളെ പീഢിപ്പിച്ചത്‌.
വൈകാരികമായി കുട്ടിയെ അറിയാനും ഓരോ കുട്ടിയുടെയും കഴിവുകളും കഴിവുകേടുകളും തിരിച്ചറിഞ്ഞ്‌ അവ മെച്ചപ്പെടുത്താനോ തിരുത്താനോ ഉള്ള ശ്രമങ്ങള്‍ വ്യാപകമായി ഉണ്ടാവണം.
ഓരോ കുട്ടിയുടെയും പശ്ചാതലം വിശദമായി മനസ്സിലാക്കാന്‍ അധ്യാപകര്‍ ശ്രമിക്കണം. അത്‌ കുട്ടിയെ ഉചിതമായ രീതിയില്‍ സമീപിക്കാന്‍ സഹായകമാവും. പലപ്പോഴും കുട്ടികള്‍ നിരപരാധികളാണ്‌. അവരെ നശിപ്പിക്കുന്ന വീട്ടിലെയും പുറത്തെയും ഘടകങ്ങള്‍ കണ്ടെത്താന്‍ ഇത്തരം മനസ്സിലാക്കല്‍ സഹായിക്കും.
വിദ്യാര്‍ത്ഥി അറിഞ്ഞും അല്ലാതെയും അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാവണം. അപ്പോള്‍ കുട്ടി വഴി തെറ്റാനുള്ള സാഹചര്യം കുറയും.

ആരോഗ്യവിവരങ്ങള്‍, പഠനപ്രവര്‍ത്തനങ്ങളിലും അല്ലാതെയുമുള്ള കഴിവുകള്‍, പ്രത്യേകതകള്‍, ബുദ്ധിപരമായ നേട്ടങ്ങള്‍, പെരുമാറ്റം, സ്വഭാവം, ശീലങ്ങള്‍, തിരുത്തേണ്ടത്‌, നിലനിര്‍ത്തേണ്ടത്‌ തുടങ്ങി വിദ്യാര്‍ത്ഥിയുടെ എല്ലാ തലങ്ങളിലുമുള്ള വിവരങ്ങള്‍ക്ക്‌ മാര്‍ക്ക്‌ ലഭിക്കുന്ന കാലമാണ്‌ ഇത്‌. അപ്പോള്‍ അധ്യാപകനും രക്ഷിതാവും കുട്ടിയെ കുറിച്ച്‌ ശരിയായ ബോധമുള്ളവരായിരിക്കണം.
വൈകാരികമായ പ്രശ്‌നങ്ങള്‍, പഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ കാരണം, ഏതെങ്കിലും വിഷയത്തിലെ പ്രശ്‌നങ്ങള്‍, വ്യക്തിബന്ധങ്ങള്‍, സൗഹൃദങ്ങള്‍, സ്‌കൂളില്‍ നടക്കുന്ന ആകെ പ്രവര്‍ത്തനങ്ങള്‍, കൂട്ടുകാര്‍ തുടങ്ങി കുട്ടിയെ സംബന്ധിച്ച പൂര്‍ണ്ണമായ അറിവ്‌ ഉണ്ടായിരിക്കണം. അത്‌ ഉണ്ടാക്കേണ്ടത്‌ വിദ്യാര്‍ത്ഥിയെ സദാപിന്തുടര്‍ന്ന്‌ കൊണ്ടല്ല. ആരോഗ്യകരമായ രീതികളിലാണ്‌ ചെയ്യേണ്ടത്‌.
ചുരുക്കത്തില്‍ അറിവ്‌ വെളിച്ചമാണ്‌. വെളിച്ചം പകര്‍ന്ന്‌ കിട്ടേണ്ടിടത്ത്‌ നിന്ന്‌ ഇരുട്ട്‌ ചുമന്ന്‌ ഒഴിവാക്കേണ്ടി വരുന്ന അവസ്ഥ വിദ്യാര്‍ത്ഥിക്ക്‌ ഉണ്ടാവാന്‍ പാടില്ല. രക്ഷിതാവ്‌, അധ്യാപകന്‍, സമൂഹം, ഗവണ്‍മെന്റ്‌ തുടങ്ങി എല്ലാ ഘടകങ്ങളും കുട്ടികളെ വെറും കുട്ടികളായി കാണാതിരുന്നാല്‍ അത്‌ വലിയ ഒരു മാറ്റത്തിന്‌ കാരണമാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ഹൈദരലി വാഫി
http://www.sathyadhara.com/sathyadhara_05_1.html

Wednesday, 11 June 2014

"യതീംഖാന എനിക്കൊരു ബാപ്പയെ തന്നു; ജീവിതവും

"യതീംഖാന എനിക്കൊരു ബാപ്പയെ തന്നു; ജീവിതവും"

ഓമശ്ശേരി: പറയാനൊരു പേരില്ലാതെ, സ്വന്തമായൊരു മേല്‍വിലാസമില്ലാതെ ഒരു ജീവിതം. മണാശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായ ഫൈസലിന് ആ അവസ്ഥയെക്കുറിച്ച് നന്നായറിയാം. കാരണം, ഭാഗ്യം മുക്കം യതീംഖാനയുടെ രൂപത്തില്‍ ഫൈസലിനെ തേടിയെത്തിയില്ലായിരുന്നെങ്കില്‍ ഇന്നത്തെ ജീവിതം ഫൈസലിന് ഒരു സ്വപ്‌നമായി ശേഷിച്ചേനെ.... 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാലോ ഉപേക്ഷിക്കപ്പെട്ട് മുക്കം യതീംഖാനയിലെത്തിയ അദ്ദേഹത്തിന് വീടും തറവാടും കുടുംബവും എല്ലാം ആ ചുമര്‍ക്കെട്ടുകള്‍ക്കുള്ളിലാണ്. പിതാവിന്റെ പേരെന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ ഫൈസല്‍ പറയും മുക്കം മുസ്‌ലിം ഓര്‍ഫനേജിന്റെ അമരക്കാരന്‍ വി. മോയിമോന്‍ ഹാജിയാണെന്ന്. കാരണം ഓര്‍മ്മവെച്ച നാള്‍തൊട്ട് കാണാന്‍ തുടങ്ങിയതാണ് മോയിമോന്‍ ഹാജിയെ. അനാഥനാണെന്ന യാഥാര്‍ത്ഥ്യം അറിയുന്നതുവരെയും അതിന് ശേഷവും ആ സ്ഥാനത്തുനിന്ന് ഹാജിയെ മാറ്റാന്‍ ഫൈസല്‍ തയ്യാറായിട്ടില്ല. അത്രത്തോളം സ്‌നേഹവും പരിഗണനയും മോയിമോന്‍ ഹാജിയില്‍ നിന്ന് ഫൈസലിന് കിട്ടിയിട്ടുണ്ട്. അനാഥനാണെന്ന തോന്നല്‍ അറിയിക്കാതെ സ്വന്തം കുട്ടികളെ പോലെ കണ്ടാണ് യതീംഖാനയില്‍ നിന്ന് ഓരോ കുട്ടിയേയും പറഞ്ഞയക്കുന്നത്.
യതീംഖാനയില്‍ പഠിച്ച ശേഷം ഓര്‍ഫനേജിന്റെ മണാശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യാനുള്ള അവസരവും ഫൈസലിന് ലഭിച്ചത് അതുകൊണ്ടാണ്. ജീവിക്കാന്‍ മാര്‍ഗം കണ്ടെത്തി കൊടുത്തതിലൂടെയും തീരുന്നില്ല ഓര്‍ഫനേജ് ഫൈസലിന് നല്‍കിയ സൗഭാഗ്യങ്ങള്‍.

1998ല്‍ വീടും 2003ല്‍ ജീവിത പങ്കാളിയെയും നല്‍കിയതിലൂടെ ഒരു മനുഷ്യായുസില്‍ വേണ്ടതെല്ലാം കരസ്ഥമാക്കാന്‍ അദ്ദേഹത്തിനായി. ഏതോ ദിശയിലേക്ക് പോകുമായിരുന്ന തന്റെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കിയ ആ മാതൃകാ സ്ഥാപനത്തെക്കുറിച്ച് കേള്‍ക്കുന്ന അപവാദ പ്രചരണങ്ങള്‍ ഫൈസലില്‍ ഞെട്ടലിനപ്പുറം അത്ഭുതമാണ് ജനിപ്പിക്കുന്നത്. ഒരാശ്രയവുമില്ലാത്ത അനേകം കുട്ടികള്‍ക്ക് അത്താണിയായി വര്‍ത്തിക്കുന്ന മുക്കം മുസ്‌ലിം ഓര്‍ഫനേജിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ യതീംഖാനയൊന്ന് സന്ദര്‍ശിക്കണമെന്ന് ഫൈസല്‍ പറയുന്നു.

അനേകം യതീം കുട്ടികളെ വിദ്യാസമ്പന്നരാക്കി അവര്‍ക്ക് ജീവിതം നേടിക്കൊടുത്ത മുക്കം യതീംഖാനയെ തകര്‍ക്കാനുള്ള നിഗൂഢനീക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നിര്‍ധനരും നിരാലംബരുമായ കുട്ടികളെ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന യതീംഖാനകളെ തകര്‍ക്കാനുള്ള ശ്രമത്തിന് ആരും കൂട്ടുനില്‍ക്കരുതെന്നും സ്വന്തം ജീവിതത്തെ സാക്ഷിയാക്കി ഫൈസല്‍ പറയുന്നു. നാസദയാണ് ഫൈസലിന്റെ ഭാര്യ. മുഹമ്മദ് ഇര്‍ഫാന്‍ (10), ആയിശ മഹ്‌സ (7), ഹിന മെഹ്‌റിന്‍ (രണ്ടര) എന്നിവര്‍ മക്കളാണ്