Saturday, 25 May 2013

SKSSF KODUVALLY TOWN Contect an edu- award and guidance class 31 st may 2013 (friday) 3 pm- 5 pm @ sirajul hudha smart class room-koduvally


SKSSF KODUVALLY TOWN Contect an edu- award and guidance class

31 st may 2013   (friday) 3 pm- 5 pm

@ sirajul hudha smart class room-    koduvally




സുപ്രഭാതം ദിനപത്രം launching on 2013 NOV 1 (kerala piravi dhinathil)



പി.എം ഹനിഫ .............................ആ താരകവും പോയി ........ ആ പ്രകാശവും അണഞ്ഞു







പി.എം ഹനിഫ .............................ആ താരകവും പോയി ........ ആ പ്രകാശവും അണഞ്ഞു.......... ഇന്നലകളില്‍ നീ ഞങ്ങളുടെ മനസില്‍ കുറിച്ചിട്ട വാക്കുകള്‍....... ഞങ്ങളുടെ ചിന്തയില്‍ നീ കൊരിയിട്ട അഗ്നികള്‍.......... ഞങ്ങള്‍ ഓര്‍ക്കുകയാണ് ..നീ എം,എസ്.എഫ്.നു വേണ്ടിഉണ്ടാക്കിയ സര്‍വൈവല്‍ എന്നാ ആ മാഗസിന്‍ മതി നീ ആരാണ് എന്ന് അറിയാന്‍ ..അവസാന൦ നീ നല്‍കിയ ''പോസിടിവ്'' ഞങ്ങളുടെ ചിന്തകില്‍ ഇടി മുഴക്കം നടത്തുകയാണ് .നീ പലയിടത്തും കുറിച്ചിട്ട അക്ഷരങ്ങള്‍ക്ക് ജീവനുണ്ടയിരുന്നുവെങ്കില്‍ അവ കരയുമായിരുന്നിരിക്കണം നിന്റെ മരണത്തില്‍ ,ആ ചിത്രങ്ങള്‍ നിശബ്ധമായെങ്കിലും വിതുംബുന്നുണ്ടാകാം....".നീ ജിവിച്ച കാലത്തേക്കുള്ള അടയാള പെടുത്തലുകല്നുലുകല്നു നിന്റെ ജിവിതം'' ....നിന്റെ ആ നല്ല ഓര്‍മ്മകള്‍ അത് എന്റെ മനസിലൂടെ നോവ്‌ പടര്ത്തുന്നു ......വര്‍ഷങ്ങള്‍ കരിയിലകള്‍ പതിക്കും പോലെ അലസമായി കൊഴിഞ്ഞു വീണു കൊണ്ടിരിക്കും .നാളെ ഒരു പുതിയ തലമുറ തിരിഞ്ഞു നോക്കുമ്പോള്‍ നിന്റെ ജിവിത താളുകള്‍ക്ക് അവരുടെ പോരട്ടങ്ങളുടെ വഴിത്താരകളില്‍ ഒരു ചെറു പ്രകാശമാകുവാന്‍ നിനക്ക് കഴിയും തിരച്ച .. പുതിയ പ്രയാണങ്ങള്‍,കാലങ്ങള്‍,അദി കാരങ്ങള്‍ ഇവ പലരെയും പോലെ നിന്നെ ഒരു പക്ഷെ എത്ര മറന്നാലും ഒരിക്കല്‍ നീ പുതിയ തലമുറയുടെ മനസിന്റെ പകര്‍പ്പുകള്‍ ആവും,ഉറപ്പാണ്‌... സ്വപ്നതുല്യമായ ഒരു കാലത്തിന്‍റെ ഓര്‍മക്കുറിപ്പുകള്‍ നീ നിന്റെ ജിവിതത്തില്‍ എഴുതി കഴിഞ്ഞു ..ജാഡയില്ലാത്ത,സൗമ്യനായ പി എം ഹനീഫ.അള്ളാഹു നിനക്ക് മഗ്ഫിരത്തും മർഹമതും നൽകുമാറകട്ടെ.....ആമീന്‍

(കടപ്പാട് --മുജീബ് പൂക്കോട്ടൂര്‍)





SKSSF koduvally

Thursday, 16 May 2013

പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് പ്രവേശന അറിയിപ്പ്‌




ചതുര വര്‍ഷ എഞ്ചിനീയറിംഗ് ബിരുദകോഴ്സുകള്‍, ദ്വിവത്സര ബിരുതാനന്തര ബിരുദ എഞ്ചിനീയറിംഗ് കോഴ്സുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാം : www.meaengg.in

ഒമ്പത് മദ്‌റസകള്‍ക്ക് കൂടി സമസ്ത അംഗീകാരം നല്‍കി സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9266 ആയി ഉയര്‍ന്നു

ഒമ്പത് മദ്‌റസകള്‍ക്ക് കൂടി സമസ്ത അംഗീകാരം നല്‍കി

സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത 

മദ്‌റസകളുടെ എണ്ണം 9266 ആയി ഉയര്‍ന്നു

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. വൈസ് പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
കൂര്‍നട്ക്ക നജാത്തുസ്സിബിയാന്‍ മദ്‌റസ (ദക്ഷിണകന്നട), അയ്യോര്‍നഗര്‍ നായര്‍ബസാര്‍ എ.ജെ.ഐ മദ്‌റസാ, ഷിറിയ സലാമത്തുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസാ, താഹാനഗര്‍ റൗളത്തുല്‍ ഉലൂം മദ്‌റസാ, തലിച്ചാലം അന്‍വാറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസാ, കക്കുന്നം അന്‍വാറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസാ (കാസര്‍ഗോഡ്), ഒരികര അന്‍സാറുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്‌റസാ (കണ്ണൂര്‍), അമ്പുട്ടാന്‍പെട്ടി ഇര്‍ഷാദുസിബിയാന്‍ ബ്രാഞ്ച് മദ്‌റസാ (മലപ്പുറം), തൃക്കടേരി അപ്പോളോ ഇസ്‌ലാമിക്ക് (പാലക്കാട്) എന്നീ ഒമ്പത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9266 ആയി ഉയര്‍ന്നു.
ഡോ. എന്‍..എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ടി.കെ.ഇബ്രാഹീംകുട്ടി മുസ്‌ലിയാര്‍ കൊല്ലം, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍ വയനാട്, .അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, . മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.

TREND അക്കാദമിക് അസംബ്ലിയുടെ പ്രീ - ലോംഞ്ചിംഗ് നടത്തി




കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് ഡിസംബറില്‍ നടത്തുന്ന അക്കാദമിക് അസംബ്ലിയുടെ പ്രീ - ലോംഞ്ചിംഗ് ബഹു.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ട്രെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കാദമിക സമൂഹത്തിലേക്ക് എത്തിച്ചുകൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡിസംബറില്‍ അക്കാദമിക് അസംബ്ലി നടത്തുന്നത്. ചടങ്ങില്‍ SKSSF ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് TREND ഡയറക്ടര്‍ എസ്.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ് മേല്‍മുറി, അലി കെ. വയനാട്, റഹീം ചുഴലി, അബ്ദുള്ള കുണ്ടറ, ശംസുദ്ദീന്‍ ഒഴുകൂര്‍, അബ്ദുസമദ് ഇടുക്കി, ഷംസാദ് സലീം, റാഷിദ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. TREND കോ - ഓര്‍ഡിനേറ്റര്‍ റിയാസ് നരിക്കുനി സ്വാഗതവും റഷീദ് കൊടിയൂറ ചടങ്ങിന് നന്ദിയും ആശംസിച്ചു. ചടങ്ങില്‍ വിവിധ ജില്ലകളില്‍ നിന്നും 100 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

സത്യധാര ഖത്തര്‍ ലോഞ്ചിംഗ് 17 ന്


മുഖ്യമന്ത്രി നീതിപാലിക്കണം : സമസ്ത


കോഴിക്കോട് : പ്രവാചകന്റേതെന്ന വ്യാജേന കാന്തപുരം എ.പി. അബൂബക്കര്‍ മൂസ്‌ലിയാര്‍ കൊണ്ടുവന്ന വ്യാജകേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അബദ്ധങ്ങള്‍ ഉള്ളതിനാല്‍ തിരുത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് നീതി പൂര്‍വ്വം പാലിക്കണമെന്ന് സുന്നി യുവജന സംഘം വിശേഷാല്‍ സംഗമം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
വ്യാജ കേശമുപയോഗിച്ച് വിശ്വാസചൂഷണവും, ആത്മീയ വാണിഭവും നടത്തി കേരളീയ സമൂഹത്തേയും മത വിശ്വാസത്തേയും വഞ്ചിക്കുന്ന കാന്തപുരത്തിന് സഹായകമായ നിലപാട് ഭരണകൂടങ്ങളില്‍ നിന്നുണ്ടാകുന്നത് നാടിന് അപമാനമാണ്.
സത്യവാങ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് സംഭവിച്ച അബദ്ധം എത്രയും പെട്ടെന്ന് തിരുത്തിയില്ലെങ്കില്‍ നീതിക്ക് വേണ്ടി പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെടെയുള്ള വഴി സ്വീകരിക്കാന്‍ സംഘടന മുന്നോട്ട് വരുമെന്ന് യോഗം ബന്ധപ്പെട്ടവരെ ഉണര്‍ത്തി. കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന പ്രവര്‍ത്തകരുടെ വിശേഷാല്‍ യോഗത്തില്‍ പ്രൊഫ. കെ. ആലിക്കുട്ടി മൂസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കുംബള ഖാസിം മുസ്‌ലിയാര്‍ കാസര്‍ഗോഡ്, പിണങ്ങോട് അബൂബക്കര്‍ , ജലീല്‍ ഫൈസി പുല്ലംകോട്, കെ. റഹ്മാന്‍ ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസഹാജി, മെട്രോ മുഹമ്മദ് ഹാജി കാസര്‍ഗോഡ,അഹമ്മദ് തെര്‍ളായി കണ്ണൂര്‍, .പി മുഹമ്മദലി സുല്‍ത്താന്‍ ബത്തേരി, എം.സി സൈതലവി മുസ്‌ലിയാര്‍ നീലഗിരി, സലീം എടക്കര മലപ്പുറം, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പാലക്കാട്, നിസാര്‍ പറമ്പന്‍ ആലപ്പുഴ, ഇബ്രാഹിം ഹാജി, ഉമര്‍ സാഹിബ് തൃശൂര്‍ ,ഹസന്‍ ആലംകോട് തിരുവനന്തപുരം, ഉമര്‍ ഫൈസി മുക്കം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹാജി കെ. മമ്മദ് ഫൈസി, സലാം ഫൈസി മുക്കം, മോയിന്‍കുട്ടി മാസ്റ്റര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ആര്‍വികുട്ടിഹസന്‍ ദാരിമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍,ടികെ പരീക്കുട്ടി ഹാജി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, കെ.പികോയ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

SKSSF സംസ്ഥാന തല ഇസ്‍ലാമിക കലാ സാഹിത്യ മത്സരം മെയ് 24-25 ഇടപ്പള്ളി അല്‍അമീന്‍ പബ്ലിക് സ്കൂളില്‍